കോഴിക്കോട്: വില്പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റിൽ. കോട്ടപാടം നാദിയ മൻസിലിൽ നൗഷാദ് എന്ന കുട്ടൻ നൗഷാദി(33)നെയാണ് ഫറോക്ക് എസ്.ഐ കെ. ഷുഹൈബും സിറ്റി ആൻറി നാർകോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡൻസാഫും) ചേർന്ന് പിടികൂടിയത്. ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ ഡെപ്യൂട്ടി കമീഷണർ അമോസ് മാമന്‍റെ നിർദേശപ്രകാരം നാർകോട്ടിക്ക് അസി. കമീഷണർ ജയകുമാറിന്‍റെ നേതൃത്വത്തിൽ ഡൻസാഫ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ നൗഷാദ് വീട്ടിൽ ബ്രൗൺഷുഗർ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ച 0.2 ഗ്രാം ബ്രൗൺഷുഗറും തൂക്കത്തിനുപയോഗിക്കുന്ന യന്ത്രവും കണ്ടെത്തുകയായിരുന്നു. നൗഷാദിൽനിന്ന് ബ്രൗൺഷുഗർ വാങ്ങുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഡൻസാഫ് അംഗങ്ങളെ കൂടാതെ ഫറോക്ക് സ്റ്റേഷനിലെ എ.എസ്.ഐ ലതീഷ് കുമാർ, സി.പി.ഒ ഡയാന ബെർണാഡ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.