നവീകരിച്ച ഓഫിസ് ഉദ്ഘാടനം

പന്നിക്കോട്: നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിൽ നവീകരിച്ച ഓഫിസ് മുറിയും പി. അബ്ദുറഷീദ് മാസ്റ്റർ സ്മാരക പ്രീ പ്രൈമറി കെട്ടിടവും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഓഫിസ് മുറിയുടെ ഉദ്‌ഘാടനവും മാനേജർ പി. അബ്ദുറഹിമാൻ സുല്ലമി പ്രീ പ്രൈമറി കെട്ടിട ഉദ്ഘാടനവും നടത്തി. വാർഡ് മെംബർ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാക്കൾക്കുള്ള അവാർഡ് ദാനവും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർഥികളെയും ആദരിച്ചു. ഡോ. ജൗഹർ മുനവർ രക്ഷാകർതൃ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സി.കെ. ഷമീർ, എം.പി.ടി.എ ചെയർപേഴ്സൻ പി. ഷബീന, അഹമ്മദ് മുബഷീർ, യു.പി. ഹമീദ്, വിജീഷ്, നൂർജഹാൻ ചാലിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. ഷരീഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു. നസീബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.