വടകര: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന നഗരസഭ സ്റ്റേഡിയത്തിൽ കെട്ടിടം പണിയാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്റ്റേഡിയം സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ നഗരസഭ കൗൺസിലിലെ യു.ഡി.എഫ് പ്രതിനിധികൾ സ്റ്റേഡിയം സന്ദർശിച്ചു. കായിക താരങ്ങളിൽനിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്റ്റേഡിയം നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് യു.ഡി. എഫ്. അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.കെ. അസീസ്, പി.കെ.സി. അഫ്സൽ, പി. രജനി, ശ്രീജിഷ, അജിത ചീരാംവീട്ടിൽ, പി.വി. ഹാഷിം, പ്രതീശൻ, റീജ പറമ്പത്ത്, നിസാബി, ഫാസിത, റജീന, ഷാഹിദ എന്നിവരടങ്ങുന്ന സംഘമാണ് സ്റ്റേഡിയം സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. പടം: നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ പുത്തൂർ സ്റ്റേഡിയം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.