ചെങ്ങോടുമല: സമരസമിതി ആഹ്ലാദപ്രകടനം നടത്തി

കൂട്ടാലിട: ചെങ്ങോടുമല കരിങ്കൽ ഖനനത്തിന്റെ പാരിസ്ഥിതികാനുമതി അപേക്ഷ കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി തള്ളിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നരയംകുളത്ത് രണ്ടാം വാർഡ് ആക്ഷൻ കൗൺസിൽ പ്രകടനം നടത്തി. വാർഡ് മെംബർ ടി.പി. ഉഷ, കല്പകശ്ശേരി ജയരാജൻ, എ.ഡി.എസ് ചെയർപേഴ്സൻ എ.കെ. ലിഷ, രാജൻ നരയംകുളം, സി.എച്ച്. രാജൻ, വിപിന ബിജു, പൂവ്വലത്ത് മുരളി, ആയാട്ട് സജീവൻ, ഷൈജു അരയൻമാടൻ, പ്രശാന്ത് ചോലക്കൽ, സരോജിനി എരഞ്ഞോളി, പി.കെ. ബാലൻ എന്നിവർ നേതൃത്വം നൽകി. Photo: ചെങ്ങോടുമല സമരസമിതി ആഹ്ലാദപ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.