കോഴിക്കോട്: ബാങ്കുകൾ ജപ്തിനടപടികൾ നിർത്തിവെക്കുക, സർഫെയ്സി നിയമം ഉപയോഗിച്ചുള്ള ജപ്തികൾ തടയുക, കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, കൂട്ടിയ ഭൂനികുതികളും സ്റ്റാമ്പ് ഡ്യൂട്ടിയും കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം മുഖ്യപ്രഭാഷണം നിർവഹിച്ചു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മഞ്ജുഷ് മാത്യൂസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ്, പി.ടി. സന്തോഷ് കുമാർ, ചെമ്പകശ്ശേരി മാത്യു, രാജശേഖരൻ, എം.കെ. അനീഷ്, ബാബു ഒഞ്ചിയം, അഗസ്റ്റിൻ കണ്ണേഴത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.