മുക്കം: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെ എസ്.ഐ.ഒ, ജി.ഐ.ഒ മുക്കം ഏരിയ കമ്മിറ്റികൾ സംയുക്തമായി മുക്കം ടൗണിൽ പ്രതിഷേധ സംഗമം നടത്തി. എസ്.ഐ.ഒ മുക്കം ഏരിയ പ്രസിഡന്റ് ഷാമിൽ ഷമീർ ഉദ്ഘാടനം ചെയ്തു. സ്ത്രീ എന്ത് ധരിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹൈകോടതി വിധിയെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യങ്ങളുടെ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആഷിയ നൂൻ, ജി.ഐ.ഒ ഏരിയ കമ്മിറ്റി അംഗം ജന്ന ഷെറിൻ, എസ്.ഐ.ഒ മുക്കം ഏരിയ സെക്രട്ടറി വാസിഫ് സജ്ജാദ് എന്നിവർ സംസാരിച്ചു. നിഹാൽ മുഹ്‌യിദ്ദീൻ, റൻത്തീസ് റംസാൻ, റിസ് വി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.