ആർ.ഡി.ഒയുടെ ഇടപെടൽ: വ്യാപാരി നിരാഹാര സമരം അവസാനിപ്പിച്ചു

മുക്കം: കൈയേറ്റക്കാരിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും വ്യാപാരസ്ഥാപനത്തിന് അനുമതിനൽകാതെ വട്ടംകറക്കുന്ന അധികാരികളുടെ നടപടിക്കുമെതിരെ വ്യാപാരിയായ മഠത്തിൽതൊടിക അശോകൻ മണാശ്ശേരി ടൗണിലെ കെട്ടിടത്തിന് മുന്നിൽ 106 ദിവസമായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരത്തെ തുടർന്ന് മണാശ്ശേരിയിൽ സംഘർഷവും ക്രമസമാധാന പ്രശ്നവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുക്കം പൊലീസ് കോഴിക്കോട് സബ് ഡിവിഷനൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രശ്നത്തിൽ ആർ.ഡി.ഒ ഇടപെടുകയും ഏപ്രിൽ അഞ്ചിന് ചർച്ച വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.