നടുവണ്ണൂർ: അവിടനല്ലൂർ എ.എൽ.പി സ്കൂൾ ആൽപ്സ് കിന്റർഗാർട്ടൺ നഴ്സറി, അംഗൻവാടി വിദ്യാർഥികൾക്ക് വർണോത്സവം-കളറിങ് മത്സരം നടത്തി. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് നടത്തിയ വീട്ടുമുറ്റത്തൊരു ജൈവപച്ചക്കറിത്തോട്ടം മത്സരത്തിൽ വിജയികളായവർക്ക് പ്രസിഡന്റ് സമ്മാനം നൽകി. ഹെഡ് മാസ്റ്റർ ഇല്ലത്ത് പ്രകാശൻ, എം. ബിന്ദു, രേഖ എടക്കുന്നത്തില്ലം, ഇ. മുഹമ്മദ് ഷക്കീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.