അത്തോളി: ഗ്രാമപഞ്ചായത്തിന് കളിസ്ഥലം നിർമിക്കാനായി 1.11 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയ പ്രവാസി വ്യവസായി സാജിദ് കോറോത്തിനെ അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം ആദരിച്ചു. സാംസ്കാരിക സദസ്സ് മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജാഫർ അത്തോളി അധ്യക്ഷത വഹിച്ചു. സാജിദ് കോറോത്തിന് ബീന ഫിലിപ്പും ഏഷ്യൻ ബാഡ്മിന്റൺ താരം അപർണ ബാലനും ചേർന്ന് ഉപഹാരം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, ഡോ. കെ. ഷീല, സാജിദ് കോറോത്ത്, ഗിരീഷ് ത്രിവേണി, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു. തുടർന്ന് പി. ജയചന്ദ്രനും ചെങ്ങന്നൂർ ശ്രീകുമാറും നയിച്ച 'മെഹ്ഫിലും' അരങ്ങേറി. പടം :ATL 111 സാജിദ് കോറോത്തിന് മേയർ ബീന ഫിലിപ്പും ബാഡ്മിന്റൺ താരം അപർണ ബാലനും ചേർന്ന് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.