നന്മണ്ട: പ്രതിപക്ഷവും വർഗീയ സംഘടനകളും ചേർന്ന് നേതൃത്വം നൽകുന്നത് കേരളവിരുദ്ധ സമരത്തിനാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് പറഞ്ഞു. വടകരയിൽ നടക്കുന്ന ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നന്മണ്ടയിൽ സംഘടിപ്പിച്ച 'കെ-റെയിൽ: തൊഴിലും വികസനവും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. കെ.എം. രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കെ.എം. നീനു, ഒ. അബ്ദുറഹ്മാൻ, ബി.സി. അനുജിത്ത്, എ. ഷജിൽ, ഇ. വൈശാഖ് എന്നിവർ സംസാരിച്ചു. വി.കെ. വിവേക് സ്വാഗതവും അബിൻ രാജ് നന്ദിയും പറഞ്ഞു. പടം : നരിക്കുനിയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെമിനാറിൽ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.