ചാരായവുമായി തമിഴ്​നാട്​ സ്വദേശി പിടിയിൽ

ചേളന്നൂർ: ചാരായവും വാഷുമായി തമിഴ്​നാട്​ സ്വദേശി പിടിയിൽ. ചേളന്നൂർ തച്ചനാകുന്നിലുള്ള കടലാസ് കവർ നിർമാണ കമ്പനിയിൽനിന്നാണ്​ രണ്ടു ലിറ്റർ ചാരായവും 550 ലിറ്റർ വാഷും വാറ്റുപകരണവും പിടികൂടിയത്​. തമിഴ്നാട് സ്വദേശി ദാസ്​ (44) ആണ് അറസ്റ്റിലായത്​. ഒന്നാം പ്രതി കുന്ദമംഗലം കുമാർ സ്​ഥലത്തുണ്ടായിരുന്നില്ല. ഇയാൾ ചാരായം വിൽക്കാൻപോയ സമയത്താണ് പൊലീസെത്തിയത്​. ചൊവ്വാഴ്ച രാവിലെ കാക്കൂർ എസ്.ഐ എം. അബ്ദുൽ സലാമും സഘവുമാണ് പിടികൂടിയത്. എ.എസ്.ഐ സുരേഷ്, എസ്.പി.ഒമാരായ സ്വപ്നേഷ്, റിയാസ്, ബിജേഷ്, സി.പി.ഒ സുബിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു f/tue/cltpho/charayam ചാരായവും വാറ്റുപകരണവുമായി പിടിയിലായ ദാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.