ടിപ്പർ വാഹനങ്ങളെ പിടിച്ചിടുന്നതിനെതിരെ ധർണ

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സ്കൂൾ സമയത്തിന്‍റെ പേരിൽ നാലു​ മണിക്കൂറിലധികം ടിപ്പർ വാഹനങ്ങളെ വഴിയിൽ പിടിച്ചിടുന്നതും വാഹനം തടഞ്ഞ് വൻ പിഴ ചുമത്തുന്നതും പിൻവലിക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. പെർമിറ്റ് ഇല്ലാതെ മണ്ണെടുപ്പിക്കുന്ന ഉടമകളെ സംരക്ഷിക്കുന്നതിന് തൊഴിലാളികളെ ശിക്ഷിക്കുന്ന വിചിത്ര രീതി തടയണമെന്നും സംഘടന ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സി.പി. സുലൈമാൻ അധ്യക്ഷനായിരുന്നു. യൂനിയൻ ജനറൽ സെക്രട്ടറി പരാണ്ടി മനോജ്, ജോണി എടശ്ശേരി, എ. ജയരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.