കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ം കൈ​മാ​റ്റ ച​ട​ങ്ങി​നെ​ത്തി​യ കെ.​എ​ഫ്.​എ സെ​ക്ര​ട്ട​റി ഷാ​ജി സി. ​കു​ര്യ​നും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക്രോ​സ് കോ​ഓഡി​നേ​റ്റ​ർ മു​ർ​ഷി​ദും മൈ​താ​നം

പ​രി​ശോ​ധി​ക്കു​ന്നു

കോർപറേഷൻ സ്റ്റേഡിയം ഫുട്ബാൾ അസോസിയേഷന് കൈമാറി

കോ​ഴി​ക്കോ​ട്: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ക്രോ​സ് റേ​സി​ങ് ലീ​ഗ് ന​ട​ന്ന കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് കൈ​മാ​റി. സ്റ്റേ​ഡി​യം പ​ഴ​യ നി​ല​യി​ലാ​ക്കി​യ​താ​യി വി.​കെ.​എം ഡെ​വ​ല​പ്പേ​ഴ്സ് ആ​ൻ​ഡ് സ്​​പോ​ർ​ട്സ് ഇ​ൻ​ഫ്ര സ​ർ​ട്ടി​ഫൈ ചെ​യ്തി​ട്ടു​ണ്ട്. മൈ​താ​ന​ത്തി​ന്റെ നി​ര​പ്പും മൃ​ദു​ത്വ​വും ന​ഷ്ട​പ്പെ​ട്ട​താ​യ ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ മൈ​താ​നം ഏ​റ്റെ​ടു​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി സി. ​കു​ര്യ​ൻ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ മേ​യ​റെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​ല്ല. മൈ​താ​നം കൈ​മാ​റി​യ​തോ​ടെ 25 ല​ക്ഷം രൂ​പ​യു​ടെ ക​രു​ത​ൽ ക​രാ​ർ​തു​ക ബാ​ൻ​ഡി​ഡോ​സ് മോ​ട്ടോ​ർ​സ്പോ​ർ​ട്സി​ന് വി​ട്ടു​ന​ൽ​കും.

ടാ​ക്സ് ഇ​ന​ത്തി​ൽ കോ​ർ​പ​റേ​ഷ​ന് ഇ​തു​വ​രെ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും വാ​ട​ക ഇ​ന​ത്തി​ൽ ഒ​രു ല​ക്ഷ​വും ന​ൽ​കു​മെ​ന്നും ബാ​ൻ​ഡി​ഡോ​സ് മോ​ട്ടോ​ർ സ്പോ​ർ​ട്സ് പ്ര​മോ​ട്ട​ർ മു​ർ​ഷി​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. 18000ത്തോ​ളം ടി​ക്ക​റ്റു​ക​ളാ​ണ് ന​ൽ​കി​യ​തെ​ന്നും അ​തി​ൽ എ​ത്ര എ​ണ്ണം തി​രി​ച്ചു​വ​ന്നെ​ന്നും നോ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ലി​യ​തോ​തി​ൽ പാ​സ് ഇ​ന​ത്തി​ലാ​യി​രു​ന്നു പ്ര​വേ​ശ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ ക​ളി കാ​ണാ​നെ​ത്തി​യി​രു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലൂ​ടെ​യും കോ​ർ​പ​റേ​ഷ​ന് വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഭാ​രം കൂ​ടി​യ ലോ​റി​ക​ൾ ക​യ​റി​യി​റ​ങ്ങി മൈ​താ​ന​ത്ത് കു​ണ്ടും കു​ഴി​യും നി​റ​യു​ക​യും മൃ​ദൃ​ത്വം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​​ണ്ടെ​ന്നും രാ​സ​വ​ള​വും വെ​ള്ള​വും ന​ൽ​കി​യ​തി​നാ​ൽ പു​ല്ലു​ക​ൾ കി​ളി​ർ​ത്ത​താ​ണെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു. ഈ ​മൈ​താ​ന​ത്ത് ക​ളി തു​ട​ർ​ന്നാ​ൽ പ​രി​ക്കു​ക​ൾ ഏ​റു​മെ​ന്ന് ക​ളി​ക്കാ​രും പ​റ​യു​ന്നു. സൂ​പ്പ​ർ​ക്രോ​സ് റേ​സി​ങ് ലീ​ഗ് സ​ഹ​സ്ഥാ​പ​ക​ൻ ഇ​ഷാ​ൻ ലോ​ഖ​ണ്ഡെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Corporation Stadium handed over to Football Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.