വയോധികന്റെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യമൊഴുക്കിയിട്ടും നടപടിയില്ല

കോഴിക്കോട്​: വയോധികന്‍റെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യമൊഴുക്കിയിട്ടും കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്​ പരാതി. മലബാർ ക്രിസ്ത്യൻ കോളജ്​ ഗേറ്റിന്​ മുന്നിലെ വഴിയിലേക്കാണ്​ പരിസരത്തെ ഹോട്ടൽ മാലിന്യമടക്കം ഒഴുക്കിവിടുന്നത്​. മൂന്നടി വീതിയുള്ള ഇടവഴിയിൽ മലിനജലം തളംകെട്ടി ചളിപ്പാടമായി. വിദ്യാർഥികളും പരിസരവാസികളും ഈ വഴി ഉപയോഗിക്കുന്നുണ്ട്​. റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനെതി​രെയാണ്​ പരാതി. അദ്ദേഹം വാടകക്ക്​ കൊടുത്ത ഹോട്ടലിലെ മാലിന്യമടക്കം ഇടവഴിയിലേക്കാണ്​ ഒഴുകുന്നത്​. പരാതിയെ തുടർന്ന്​ മേയർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച്​ അവസ്ഥ ബോധ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ്​ ആക്ഷേപം. ഉദ്യോഗസ്ഥർ പരാതി അവഗണിക്കുന്നുവെന്ന്​ പരിസരവാസികൾ പറഞ്ഞു. vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.