കോഴിക്കോട്: കരസേനയുടെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 3/96 പ്ലാറ്റൂണിലെ വിമുക്തഭടന്മാരും സൈനികരും ജോലിയിൽ പ്രവേശിച്ചതിന്‍റെ രജതജൂബിലി ഒത്തുചേരൽ നടത്തി. പി.കെ.എം. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ പി.ടി. പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞവരെ രാജേഷ് കിരന്തോട് അനുസ്മരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു. ജിനീഷ് സ്വാഗതവും സന്തോഷ് കുമാർ മാനന്തവാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.