കോഴിക്കോട്: കേരള ബജറ്റ് ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശജനകമെന്ന് മുസ്‍ലിം ലീഗ്. വിമാനത്താവള വികസനം, ലൈറ്റ് മെട്രോ മൊബിലിറ്റി ഹബ്, തീരദേശ റോഡ്, ആധുനിക സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയ വികസനപദ്ധതികൾ അവഗണിച്ചതായി മുസ്‍ലിം ലീഗ് ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് ഉമർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫണ്ട് വിജയിപ്പിക്കാൻ പരിപാടി തയാറാക്കി. യൂത്ത് ലീഗ് ഭാരവാഹികളുടെ പേരിൽ കേസെടുത്ത വെള്ളയിൽ പൊലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. എം.എ. റസാഖ് സ്വാഗതവും എം.എ. മജീദ് നന്ദിയും പറഞ്ഞു. കെ. മൊയ്തീൻകോയ, സമദ് പൂക്കാട്, നൊച്ചാട് കുഞ്ഞബ്ദുല്ല, ഒ.പി. നസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.