വളം മിശ്രണ യൂനിറ്റുകളെ സംരക്ഷിക്കാൻ സർക്കാർ നടപടി വേണം- നിർമാതാക്കൾ

കാസർകോട്​: കേരളത്തിലെ വളം മിശ്രണ യൂനിറ്റുകളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാറും കർഷക ക്ഷേമ വകുപ്പും നടപടി സ്വീകരിക്കണമെന്ന്​ ഫെർട്ടിലൈസർ മിക്സർ മാനുഫാക്​ചറേഴ്​സ്​ വെൽ​െഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. മറ്റു​ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി ചെറുകിട കർഷകർ ഏറെയുള്ള സംസ്ഥാനമാണ്​ കേരളം. ഇവർ ഏറെ ആശ്രയിക്കുന്നത്​ മിശ്രിത വളങ്ങളെയാണ്​. രാജ്യത്തു​ തന്നെ ഏറ്റവും കൂടുതൽ വളം മിശ്രണ യൂനിറ്റുകൾ പ്രവർത്തിക്കുന്നത്​ കേരളത്തിലാണ്​. എന്നാൽ, കേന്ദ്ര സർക്കാറി‍ൻെറ പുതിയ ഫെർട്ടിലൈസർ കരട്​ ബില്ലിൽ മിശ്രിത വളങ്ങൾക്ക്​ അംഗീകാരം നൽകുന്നില്ല. ഇതു​ കേരളത്തിലെ കൃഷിയെയും മിശ്രിത വളം യൂനിറ്റുകളെയും സാരമായി ബാധിക്കുന്നു. സ്വകാര്യ സഹകരണ മേഖലയിൽ 4000ത്തോളം വരുന്ന ചില്ലറ വ്യാപാരികളും ഓരോ ജില്ലയിലും 10ൽപരം വരുന്ന മൊത്ത വിതരണക്കാരും കൂടാതെ 70ഓളം വരുന്ന മിശ്രിത രാസവള നിർമാതാക്കളും ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിഭാഗങ്ങൾക്കെല്ലാം തിരിച്ചടിയാകുന്ന വിധമാണ്​ കരട്​ ബിൽ രൂപകൽപന ചെയ്തിരിക്കുന്നത്​. കേരളത്തി‍ൻെറ സവിശേഷ സാഹചര്യമനുസരിച്ച്​ മിശ്രിത വളം നിർമാണത്തിന്​ അനുമതി നൽകണമെന്ന്​ അസോസിയേഷൻ ആവശ്യ​പ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.