പന്തീരാങ്കാവ്: ദാസന്റെ ജാഗ്രതയാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ കൈചെയിൻ തിരികെ ലഭിച്ചതിനു പിന്നിൽ. മാത്തറ സ്വദേശിനിയായ ഗുരുവായൂരപ്പൻ കോളജ് വിദ്യാർഥിനിയുടെ സ്വർണാഭരണമാണ് വ്യാഴാഴ്ച രാവിലെ നഷ്ടമായത്. എവിടെ നഷ്ടപ്പെട്ടെന്ന് ഉറപ്പില്ലാതെ അന്വേഷിക്കുന്നതിനിടയിലാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയ വിവരം സമൂഹ മാധ്യമം വഴിയറിഞ്ഞത്. വ്യാഴാഴ്ച രാവിലെ വിദ്യാർഥിനി കയറിയ ബസിലെ ജീവനക്കാരാണ് കളഞ്ഞുകിട്ടിയ സ്വർണാഭരണം പന്തീരാങ്കാവ് പൊലീസിൽ ഏൽപിച്ചത്. വെള്ളായിക്കോട്-സിറ്റി റൂട്ടിലോടുന്ന ഷീബ ബസിൽനിന്നാണ് ആഭരണം കളഞ്ഞുകിട്ടിയത്. സീറ്റിനടിയിൽ വീണുകിടന്ന ആഭരണം മറ്റൊരു യാത്രക്കാരൻ എടുക്കുന്നത് കണ്ട ക്ലീനർ ദാസൻ സംഭവം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അഡീഷനൽ സബ് ഇൻസ്പെക്ടർ പ്രവീൺ കുമാർ, കോഴിക്കോട് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ.വി. അബ്ദുൽ സത്താർ, ബസ് ഉടമ നിജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽവെച്ച് ആഭരണം വിദ്യാർഥിനിക്ക് കൈമാറി. മൂന്നു പതിറ്റാണ്ടോളമായി ഒരേ റൂട്ടിൽ ഒരേ ബസിൽ ജോലിചെയ്യുന്ന മൊകവൂർ സ്വദേശിയായ ദാസൻ റൂട്ടിലെ യാത്രക്കാർക്കെല്ലാം പരിചിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.