ചേളന്നൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ കേരളനടനത്തിനുള്ള പുരസ്‌കാരം കലാമണ്ഡലം സത്യവ്രതന്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമായ 'കേരളനടനം' സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ദമയന്തി, രാവണപുത്രി, പാഞ്ചാലി, അഹല്യ, കൈകേയി, ഗാന്ധാരി തുടങ്ങിയ കേരളനടനങ്ങള്‍ ശ്രദ്ധേയമാണ്. 38 വര്‍ഷമായി നൃത്തരംഗത്ത് സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവക്കും സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നൃത്താധ്യാപകനായിരുന്ന സത്യവ്രതന്‍ ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് എച്ച്.എസ്.എസില്‍നിന്നാണ് വിരമിക്കുന്നത്. 1988ല്‍ അധ്യാപക കലാസാഹിത്യ സമിതി സംസ്ഥാന പുരസ്‌കാരം, 2006ല്‍ കലാധര്‍പ്പണ കലാരത്ന പുരസ്‌കാരം, 2010ല്‍ ഗുരുശ്രേഷ്ഠ പുരസ്‌കാരം, 2011ല്‍ കേരളനടനം നാട്ട്യാചാര്യ പുരസ്‌കാരം, 2018ല്‍ നൃത്തസാധന ദേശീയ പുരസ്‌കാരം, 2019ൽ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ കേരളീയ നൃത്തഗുരു പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചേളന്നൂര്‍ ശ്രീകലാലയം ഡയറക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.