ചേളന്നൂർ കൃഷിഭവന് ജൈവ പച്ചക്കറി വ്യാപനത്തിനുള്ള ജില്ല പുരസ്​കാരം

ചേളന്നൂർ: വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിച്ചതിന് ചേളന്നൂർ കൃഷിഭവന് ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ചു. വിവിധ വിദ്യാലയങ്ങൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിവയെ എകോപിപ്പിച്ചും പൊക്കാളി, പൊരുമ്പൊയിൽ, കുമാരസ്വാമി, പുനത്തിൽതാഴം ഭാഗത്തെ വലിയ തോതിലുള്ള പച്ചക്കറി തോട്ടങ്ങളും വാർഡ് മെംബർമാരുടെ സഹകരണത്തോടെ വീട്ടുമുറ്റത്ത് പച്ചക്കറി തോട്ടങ്ങളും സംഘടിപ്പിച്ചുമാണ്​ പച്ചക്കറി കൃഷി ജനകീയമാക്കിയത്​. ന്യൂ നളന്ദ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.പി. ശിവാനന്ദനിൽനിന്ന് കൃഷി ഓഫിസർ ടി. ദിലീപ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. ജനകീയ ഇടപെടലിലൂടെ ആദ്യമായി ചേളന്നൂരിനെ ഒന്നാംസ്ഥാനത്ത് എത്തിച്ച കൃഷി ഓഫിസർ ടി. ദിലീപ് കുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. നൗഷീർ, വൈസ്​ പ്രസിഡന്‍റ്​ ഗൗരി പുതിയോത്ത് എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.