കോഴിക്കോട്: സ്ത്രീകളുടെ സ്വകാര്യത ഹനിക്കുംവിധം ഫോട്ടോയെടുത്തയാൾ പിടിയിൽ. ചാലപ്പുറം ഭജനകോവിൽ ലൈനിൽ ബേക്കറി നടത്തുന്ന മീത്തൽ വീട്ടിൽ രാകേഷാണ് (34) കസബ പൊലീസ് പിടിയിലായത്. നാദാപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഷോപ്പിങ്ങിനെത്തിയ പെൺകുട്ടികൾ പ്രതി പടമെടുത്തതായി സംശയിച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ദൃശ്യങ്ങടങ്ങിയ മൊബൈൽ കണ്ടെടുത്തു. ഷോപ്പിങ്ങിനെത്തുന്ന പെൺകുട്ടികളടക്കമുള്ളവരുടെ പടമെടുത്ത് സൂക്ഷിക്കലാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഫോണിൽനിന്ന് 3000ത്തോളം സ്ത്രീകളുടെ പടം കിട്ടി. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്.ഐ ശ്രീജിത്ത്, നിഷാദ്, എ.എസ്.ഐ ഷിജി, എസ്.എൽ.പി.ഒ സജീവൻ, സി.ഡി.ഒമാരായ വിനില, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.