കോഴിക്കോട്: വഴിയോര കച്ചവടനിയമം എല്ലാ പഞ്ചായത്തിലും നടപ്പാക്കുക, ചെറുകിട കച്ചവട മേഖലയിലെ കോർപറേറ്റ് കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവടക്കാർ കലക്ടറേറ്റ് മാർച്ച് നടത്തി. ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന മാർച്ച് സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് സി.പി. സുലൈമാൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭീഷ്, പി.കെ. സുധീഷ്, ടി.കെ. ശശി, പി. നാരായണൻ, പി.എസ്. ബഷീർ, വി. ഇസ്ഹാഖ്, വി.പി. മുഹമ്മദ്, ടി.ടി. അഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.