കോഴിക്കോട്: സമൂഹ നിർമാണ പ്രക്രിയയിൽ സ്ത്രീ സമൂഹത്തെ ചേർത്തു പിടിച്ച് ശക്തരാക്കുകയാണ് ജമാ അത്തെ ഇസ്ലാമി ചെയ്യുന്നതെന്ന് എന്‍റർപ്രണര്‍ഷിപ് ഡെവലപ്മെന്‍റ് സൊസൈറ്റി പ്രസിഡന്‍റ് പി. ജാനകി. വനിതദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'കരുത്തേകാം കരുതലേകാം' പദ്ധതി പ്രഖ്യാപന ചടങ്ങ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സർക്കാറുകൾക്ക് ചെയ്യാനാകാത്തത് സന്നദ്ധ പ്രവർത്തകർക്ക് സാധിക്കും. സന്നദ്ധ പ്രവർത്തനം ലിംഗ വ്യത്യാസമില്ലാതെ മനുഷ്യമുഖത്തോടു കൂടി നടത്തേണ്ടതാണെന്നും ജാനകി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് പി.വി. റഹ്മാബി അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണത്തിന് പല പദ്ധതികൾ ഉണ്ടായിട്ടും സ്ത്രീകൾ വിവേചനം അനുഭവിക്കുകയാണെന്നും സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും റഹ്മാബി പറഞ്ഞു. വീടുകളുടെ പ്രഖ്യാപനം പി.വി. റഹ്മാബി പി. ജാനകിക്ക് ചെക്ക് നൽകി നിർവഹിച്ചു. തൊഴിൽ പദ്ധതികളുടെ പ്രഖ്യാപനം പീപ്ൾ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ സഫിയ അലി സാമൂഹിക പ്രവർത്തക മണിക്കുട്ടി എസ്. പിള്ളക്ക് ചെക്ക് നൽകി നിർവഹിച്ചു. മണിക്കുട്ടി എസ്. പിള്ള, വി.എം.വി. ഓർഫനേജ് മാനേജർ റുഖിയ റഹീം എന്നിവരെ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറിമാരായ ആർ.സി. സാബിറ, കെ.ടി. നസീമ എന്നിവർ ആദരിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ആശിഖ ഷിറിൻ, 'വിങ്സ്' സംസ്ഥാന ട്രഷറർ സറീന, മെസേജ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി വഹീദ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്സാന സ്വാഗതവും സംസ്ഥാന ജനസേവന കോർഡിനേറ്റർ പി. ലൈല നന്ദിയും പറഞ്ഞു. ഇ.എൻ നസീറ അമൃത വാണി നടത്തി. വിവിധ കാരണങ്ങളാൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന നിർധനരായ 25 സ്ത്രീകൾക്കാണ് വീട് നിർമിച്ച് നൽകുന്നത്. കൂടാതെ 25 പേർക്ക് തൊഴിൽ പരിശീലനവും നൽകുന്നുണ്ട്. പീപ്ൾസ് ഫൗണ്ടേഷനാണ് സഹായങ്ങൾ നൽകുന്നത്. അടുത്ത വർഷം വനിത ദിനത്തോടെ പരിപാടി പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.