കോഴിക്കോട്: വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക ലക്ഷ്യമിട്ട് ലോക വൃക്കദിനമായ മാർച്ച് പത്തിന് വൺ ഇന്ത്യ കൈറ്റ് ടീം ഇഖ്റ ഹോസ്പിറ്റലുമായി ചേർന്ന് പട്ടം പറത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്താണ് പരിപാടി. 'ആരോഗ്യമുള്ള വൃക്ക എല്ലാവർക്കും' എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിന പ്രമേയം. വൺ ഇന്ത്യ കൈറ്റ് ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, അഡ്വ. ഷെമീം പക്സാൻ, ഇഖ്റ ഹോസ്പിറ്റൽ പ്രതിനിധികളായ പി. ഫൈസൽ ബാബു, ഇ.കെ. റംസി, ശ്യാമിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ലൈഫ്: മഹിള ജനത സമരത്തിന് കോഴിക്കോട്: വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുന്ന 'ലൈഫ്' പദ്ധതിയിലെ അഴിമതിക്കെതിരെയും സ്വജന പക്ഷപാതത്തിനുമെതിരെ സമരം തുടങ്ങുമെന്ന് മഹിള ജനത ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയിൽ സി.പി.എമ്മുകാർക്കും അവർക്ക് വേണ്ടപ്പെട്ടവർക്കുമാണ് വീട് നൽകുന്നത്. ഇതിനെതിരെ എല്ലാ ജില്ലകളിലും ധർണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് ലത മേനോൻ, ജില്ല പ്രസിഡന്‍റ് എം. വിജയലക്ഷ്മി, ജനറൽ സെക്രട്ടറി സി. ബബിത, ഭാരതീയ നാഷനൽ ജനതാദൾ ജില്ല പ്രസിഡന്‍റ് വി. മനോഹരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.