മുക്കം: അന്തർദേശീയ വനിത ദിനാചരണത്തിന്റെ ഭാഗമായി ചേന്ദമംഗലൂർ ഗുഡ് ഹോപ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച പരിപാടികൾ 'ഇനയ 2 കെ 22' ശ്രദ്ധേയമായി. മുക്കം നഗരസഭയിലെ മുഴുവൻ വനിത കൗൺസിലർമാരെയും ആദരിക്കൽ പരിപാടി ദയാപുരം റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ജ്യോതി ഉദ്ഘാടനം ചെയ്തു. 'ഒരു തൈ നടാം, നല്ല നാളേക്കു വേണ്ടി' എന്ന സന്ദേശവുമായി 17 വനിത കൗൺസിലർമാർക്കും വൃക്ഷെത്തെകളും ഫലകവും സമ്മാനിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വക്കറ്റ് ചാന്ദ്നി വനിതദിന സന്ദേശം നൽകി. മുൻ മെംബറും സ്കൂൾ മാനേജരുമായ കെ.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.