റോഡ് പ്രവൃത്തി ഉദ്ഘാടനം

കക്കോടി: മുക്കംകടവ് - പടിവച്ചംകണ്ടി തീരദേശ റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. തീരദേശ വികസന വകുപ്പിന്‍റെ 44.70 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ്​ നിര്‍മാണം. ബദിരൂര്‍ റോഡില്‍നിന്ന് ആരംഭിച്ച് നല്ലുള്ളതില്‍ താഴം അവസാനിക്കുന്ന റോഡിന്​ 552 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ്​. ആറുമാസമാണ് പ്രവൃത്തി പൂര്‍ത്തീകരണ കാലാവധി. തുറമുഖ വകുപ്പ് അസി. എന്‍ജിനീയര്‍ എ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.ടി. വിനോദ്, സ്ഥിരംസമിതി അംഗങ്ങളായ താഴത്തില്‍ ജുമൈലത്ത്, കൈതമോളി മോഹനന്‍, പുനത്തില്‍ മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. ഫാസില്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍. പ്രമീള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.