എൻ.എസ്.എസ് സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം -എം.കെ. രാഘവൻ എം.പി

കാക്കൂർ: വിദ്യാർഥികളിൽ സാമൂഹിക അവബോധമുണ്ടാക്കാനുതകുന്ന രീതിയിൽ സാമൂഹിക വിഷയങ്ങളിൽ നിരന്തരമായ ഇടപെടൽ നടത്തുന്ന എൻ.എസ്.എസ് സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ അതിജീവനം സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സ്കൂളിൽ നിർമിച്ച തനതിടം ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റേജിന് കലാശിൽപം നിർമിച്ച ബിനീഷ് എടക്കരയെ ആദരിച്ചു. വാർഡ് മെംബർ സിജി ടീച്ചർ, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ ശ്രീജിത്ത്, പി.ടി.എ പ്രസിഡൻറ് പി.എം. രാമചന്ദ്രൻ, പ്രിൻസിപ്പൽ സി. ഷീബ, ഹെഡ്മിസ്ട്രസ്, മധുമതി, മാനേജ്മൻെറ് പ്രതിനിധി വി. മുരളീധരൻ, പ്രോഗ്രാം ഓഫിസർ പി.സി. ഷാഹിർ, സ്റ്റാഫ് സെക്രട്ടറിമാരായ വിനോദ് കുമാർ, ഷീജ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.ടി. ശശീന്ദ്രൻ, എം. ഹരിദാസൻ, നജഫ് അഹമ്മദ് കോയ, എൻ.എസ്.എസ് വളന്റിയർ ലീഡർമാരായ തേജസ് മോഹൻ, സഫീദ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചിലമ്പ് കോഴിക്കോടിന്റെ സന്ദീപ് സത്യനും സംഘവും അവതരിപ്പിച്ച നാടൻപാട്ട് വേദിയിൽ അരങ്ങേറി. പടം :സ്റ്റേജ് ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.