കുന്ദമംഗലത്ത് നീന്തൽ പരിശീലനകേന്ദ്രം വരുന്നു

കുന്ദമംഗലം: നീന്തൽപരിശീലനത്തിന് കുന്ദമംഗലത്ത് സൗകര്യമൊരുങ്ങുന്നു. ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി എന്ന പേരിലുള്ള നീന്തൽപരിശീലന കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ലോഗോ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ഏറ്റുവാങ്ങി. ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ചെയർമാൻ കെ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വനിത പാർലമെന്റിൽ ആദരം ലഭിച്ച ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി വൈസ് ചെയർപേഴ്സനും ചീഫ് ഇൻസ്ട്രക്ടറുമായ സ്നേഹപ്രഭയെ എം.എൽ.എ ആദരിച്ചു. അക്കാദമി ജനറൽ സെക്രട്ടറി പി.എം. മഹേന്ദ്രൻ സ്വാഗതം പറഞ്ഞു. കുന്ദമംഗലം ​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. എം. പ്രദീപ് കുമാർ, എം. ധനീഷ് ലാൽ, ലിജി പുൽക്കുന്നുമ്മൽ, വി. അനിൽകുമാർ, ഓളിക്കൽ ഗഫൂർ, പുലപ്പാടി ഉമ്മർ മാസ്റ്റർ, എ. മൂസഹാജി, കെ.പി. വസന്തരാജ്, സി. യൂസഫ്, ടി. രഞ്ജിത്ത്, പാറപ്പുറത്ത് രാജൻ എന്നിവർ സംബന്ധിച്ചു. ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി ട്രഷററും മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനറുമായ എം. സിബഗത്തുല്ല നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.