നൊച്ചാട് ഗ്രാമപഞ്ചായത്തിന് ആദരം

പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും നല്ല പഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരം നേടിയ നൊച്ചാട് ഗ്രാമ പഞ്ചായത്തിനെ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. 2015-20 കാലത്തെ ഭരണ സമിതിക്കും ഇപ്പോഴത്തെ ഭരണസമിതിക്കും പഞ്ചായത്ത് തൊഴിലുറപ്പ് ടീമിനും കുടുംബശ്രീക്കുമുള്ള ഉപഹാരങ്ങൾ ടി.പി. രാമകൃഷ്ണൻ എം.എൽ.എ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ, വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. പാത്തുമ്മ ടീച്ചർ, പ്രഭ ശങ്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. രാജൻ, പി.എം. പ്രകാശൻ, കെ.സി. ബാബുരാജ്, ടി.പി. നാസർ, ലത്തീഫ് വെള്ളിലോട്ട്, ശോണിമ, സൗദര എന്നിവർ സംസാരിച്ചു. Photo: മഹാത്മ പുരസ്കാരം നേടിയ നൊച്ചാട് പഞ്ചായത്തിന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.