ചവിട്ടുപടികള്‍ നവീകരിച്ചു

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍ വാര്‍ഡ്‌ രണ്ടില്‍ പ്രവര്‍ത്തിക്കുന്ന വാളന്നൂര്‍ അംഗന്‍വാടിയുടെ മൂന്നു വര്‍ഷം മുമ്പ് മിന്നലില്‍ തകര്‍ന്ന . 2018 ലാണ് അംഗന്‍വാടിയുടെ വൈദ്യുതിബന്ധവും അംഗന്‍വാടിയിലേക്കു കയറുന്ന ചവിട്ടുപടികളും തകര്‍ന്നത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നവീകരണ പ്രവൃത്തി നടത്താത്തതിനാല്‍ പിഞ്ചുകുട്ടികള്‍ ദുരിതത്തിലായിരുന്നു. ഇത് സംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത‍ നല്‍കിയിരുന്നു. തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. അംഗന്‍വാടിയുടെ തൊട്ടടുത്ത വീട്ടുകാരുടെ സഹകരണത്തോടെ താല്‍ക്കാലികമായി ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കനത്ത ചൂടില്‍ താല്‍ക്കാലികമായെങ്കിലും ആശ്വാസം ലഭിച്ച സന്തോഷത്തിലാണ് കുരുന്നുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.