പന്തിരിക്കരയിൽ സാമൂഹിക വിരുദ്ധർ കട ആക്രമിച്ചു

പാലേരി: പന്തിരിക്കര പള്ളികുന്നിൽ പ്രവർത്തിക്കുന്ന പ്രകാശ് അയേൺ വർക്സ് തൊഴിൽ സ്ഥാപനത്തിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ഥാപനത്തിനു മുന്നിലെ രണ്ടു നിരീക്ഷണ കാമറകളിലൊന്ന് തകർക്കുകയും മറ്റൊന്ന് മോഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇതിനു മുമ്പും സ്ഥാപനത്തിനുനേരെ ആക്രമണം നടന്നിട്ടുണ്ട്. പുറമെയുള്ള ബോർഡ് ലൈറ്റുകൾ എറിഞ്ഞുതകർക്കുകയും കടക്കു മുന്നിലും വഴിയരികിലുമായി കോഴിമാലിന്യം, അറവുമാലിന്യം, കക്കൂസ് മാലിന്യം തള്ളുകയും ചെയ്തിരുന്നു. കാമറ വന്നതോടെ ഇതിനൊക്കെ പരിഹാരമായിരുന്നു. ഈയിടെയായി പന്തിരിക്കരയിലും പരിസര പ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. കുറ്റവാളികളെ പിടികൂടി നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപന ഉടമ എം.പി. പ്രകാശൻ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി. Photo: പന്തിരിക്കര പ്രകാശ് അയേൺ വർക്സ് തൊഴിൽ സ്ഥാപനത്തിലെ നിരീക്ഷണ കാമറ കേടുവരുത്തിയ നിലയിൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.