വള്ളത്തോൾ ഗ്രന്ഥാലയത്തിൽ പുസ്തകക്കൂട് തുറന്നു

മേപ്പയൂർ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച പുസ്തകക്കൂട് കീഴരിയൂർ വടക്കുംമുറിയിലെ മുറിച്ചാണ്ടി മുക്കിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.എം. വിനോദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ നിഷ വല്ലിപ്പടിക്കൽ ആദ്യ പുസ്തകവിതരണം ലിയോ മനോജിന് നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ഐ. ശ്രീനിവാസൻ, പോക്കർ തോട്ടത്തിൽ, ലിനീഷ്, റയീസ് കുഴുമ്പിൽ, ബി. ഡെലീഷ്, വനജ പാറോൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ഇ.എം. നാരായണൻ നന്ദിയും പറഞ്ഞു. വിവിധ വ്യക്തികൾ നൽകിയ പുസ്തകം വായനശാലക്ക് വേണ്ടി ലൈബ്രേറിയൻമാരായ ഷൈമ, സഫീറ എന്നിവർ ഏറ്റുവാങ്ങി. Photo:വള്ളത്തോൾ ഗ്രന്ഥാലയം ആരംഭിച്ച പുസ്തകക്കൂട് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.