ഗ്രീൻ ഉണ്ണികുളം, ക്ലീൻ ഉണ്ണികുളം അവലോകനയോഗം

എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്കരണ പദ്ധതിയായ 'ഗ്രീൻ ഉണ്ണികുളം, ക്ലീൻ ഉണ്ണികുളം' പദ്ധതിയുടെ അവലോകനയോഗം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും ഹരിത കർമസേന അംഗങ്ങൾ നേരിട്ടെത്തി മാലിന്യം ശേഖരിച്ചു. ഒന്നാം ഘട്ടം 176 ടൺ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരണത്തിനയച്ചു. ഗ്രീൻ വേംസ് കോഴിക്കോടിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു. ബിച്ചു ചിറക്കൽ, കെ.കെ. അബ്ദുല്ല മാസ്റ്റർ, ബി.കെ. രാജു, സി.പി. കരീം മാസ്റ്റർ, ഗിരിജ തെക്കേടത്ത്, ആനിസ, ഖൈറുന്നിസ റഹീം, കാഞ്ചന രാജൻ, എന്‍.കെ. നളിനി, പി.കെ. വിമലകുമാരി, റീന പ്രകാശ്, ടി.കെ. റീന, പ്രസിഡന്‍റ് സവിത, പ്രജില, സി.കെ.എ. ഷമീർ ബാവ, റോഷ്ന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.