എൽ.ഐ.സി ജീവനക്കാരു​ടെ പ്രതിഷേധ ധർണ

കോഴിക്കോട്: എൽ.ഐ.സി - ഐ.പി.ഒ നീക്കം ഉപേക്ഷിക്കുക, എൽ.ഐ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്പ്രതിഷേധ ധർണ നടത്തി. മാനാഞ്ചിറ ലൈബ്രറി കോർണറിൽ നടന്ന ധർണ ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ.സി.പിള്ള അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ, പി.കെ. സദാനന്ദൻ, വി.എ.എൻ.നമ്പൂതിരി, പി.കെ. സന്തോഷ്‌, പി.കെ. നാസർ, സുബലാൽ പാടക്കൽ, ജാഫർ സക്കീർ, രാജേഷ്, ജൈനേന്ദ്രൻ, സി.രാജീവൻ, കെ.വി. ജയരാജൻ), എം.ടി. ശിവരാജൻ, കെ.വി. ശിവദാസൻ എന്നിവർ സംസാരിച്ചു. ഐ.കെ. ബിജു സ്വാഗതവും ലേഖദൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.