'യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം'

കൊടുവള്ളി: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യ ഗൗരവമായി ഇടപെടണമെന്ന് കൊടുവള്ളി സീനിയർ സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടു. കൊടുവള്ളിയിലെ നിർദിഷ്ട റസ്റ്റ്‌ ഹൗസ് നിർമാണത്തിൽനിന്ന് കേരള സർക്കാർ പിറകോട്ട് പോകരുതെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡന്റ്‌ പി.ടി. മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ആലിക്കുട്ടി, ഉണ്ണീരി, പി.സി. വേലായുധൻ, വി. സിയാലി, കല്ലിടുക്കിൽ അബു, ടി. ബാലകൃഷ്ണൻ നായർ, ഷാഹുൽഹമീദ്, വി.സി.ഹംസ, കെ. അബ്ദുറഹിമാൻ കുട്ടി, സി.പി. മുഹമ്മദ്‌, കെ.വി. നാരായൺ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.