കോഴിക്കോട്: ലോക ശ്രവണദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളജും കലിക്കറ്റ് സർവകലാശാലയും എൻ.എസ്.എസും ചേർന്ന് വെബിനാർ നടത്തി. ശ്രദ്ധയോടെ കേൾക്കുക എന്ന വിഷയത്തിൽ നടത്തിയ വെബിനാർ യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ.ഇ.കെ. സതീശ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, ദേവഗിരി കോളജ് പ്രിൻസിപ്പൽ ഡോ.സാബു കെ തോമസ്, മെഡിക്കൽ കോളജ് ഓഡിയോളജി വിഭാഗം അസി. പ്രഫസർ സമീർ പൂതേരി, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ.കെ.പി.സുനിൽകുമാർ, യൂനിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ.ടി.എൽ. സോണി, ദേവഗിരി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ റോബിൻ സേവ്യർ, നീതു ബേബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.