ജനകീയ സമിതി വീൽ ചെയറുകൾ നൽകി

കൊടുവള്ളി: ജനകീയസമിതി കൊടുവള്ളി സബ് രജിസ്ട്രാർ ഓഫിസിലേക്ക് വീൽച്ചെയറുകൾ നൽകി. കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള രജിസ്ട്രാർ ഓഫിസിൽ കയറിച്ചെല്ലാൻ പ്രായം ചെന്നവരും ഭിന്നശേഷിക്കാരും അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഗണിച്ചാണ് സമിതി വീൽചെയറുകൾ നൽകിയത്. മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസിലെത്താൻ വയോധികരും ഭിന്നശേഷിക്കാരും അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു. വീൽചെയറുകൾ സമിതി ചെയർമാൻ കോതൂർ മുഹമ്മദ് സബ് രജിസ്ട്രാർ മുരളീധരന് കൈമാറി. കൺവീനർ കെ. അസ്സയിൻ, രജിസ്ട്രാർ മുരളീധരൻ, ഡോക്യുമൻെറ് റൈറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി. രാമചന്ദ്രൻ, പ്രസന്നകുമാരി, എൻ.വി. അലിഹാജി, ഒ.പി. റസാഖ്, സി.എം. ബഷീർ, കെ.കെ. അബ്ദുറഹിമാൻകുട്ടി, കെ.കെ. അബ്ദുല്ല, എ.പി. സിദ്ദഖ്, ആർ.ടി. രാമൻകുട്ടി, എൻ.ടി. ഷാഹുൽ ഹമീദ്, സി.പി. റസാഖ്, കെ.കെ. നാസർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.