സമ്പർക്ക ക്ലാസുകൾ

കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികൾക്കുള്ള മാർച്ച് അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ എസ്.എൻ, കാഞ്ഞങ്ങാട് എൻ.എസ്.എസ്, പിലാത്തറ സൻെറ് ജോസഫ്സ്, തളിപ്പറമ്പ് സർ സയ്യിദ് എന്നീ പഠനകേന്ദ്രങ്ങളിൽ നടക്കും. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ കണ്ണൂർ സർവകലാശാലയിൽ എസ്.ബി.ഐ കലക്ട് വഴി ഫീസ് അടച്ച് പുനർമൂല്യനിർണയത്തിന് ഓൺലൈൻ ആയി അപേക്ഷിക്കുന്ന വിദ്യാർഥികൾ ഇനി മുതൽ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ മറ്റു രീതികളിൽ ഫീസ് ഒടുക്കുന്ന വിദ്യാർഥികൾ അവരുടെ അപേക്ഷയുടെ പ്രിന്റൗട്ടും ചലാൻ രസീതും സർവകലാശാലയിൽ നിർബന്ധമായി സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.