കുടിവെള്ള വിതരണം ആരംഭിച്ചു

വടകര: കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മ (കെ.എം.എസ്.കെ കുരിക്കിലാട്) ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം തുടങ്ങി. സംസ്ഥാന വോളിബാൾ അസോസിയേഷൻ അംഗം ബഷീർ പട്ടാര ഉദ്ഘാടനം നിർവഹിച്ചു. ചോറോട് പഞ്ചായത്ത് മെംബർ ഷിനിത ചെറുവത്ത്, കെ.എം.എസ്.കെ ചെയർമാൻ മജീദ് കുരിക്കിലാട്, മുഖ്യ രക്ഷാധികാരി ബലയമ്പത്ത് ഇബ്രാഹിം ഹാജി, ജ. കൺവീനർ ഇ.കെ. അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു. വൈസ് ചെയർമാൻ കരീം വൈക്കിലശ്ശേരി പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.