യുദ്ധവിരുദ്ധ പ്രതിജ്ഞ

നരിക്കുനി: യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന സന്ദേശമുയർത്തി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് സംഘടിപ്പിച്ച സംഗമത്തിൽ സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ഇലകളും സഡാക്കോ കൊക്കിന്റെ മാതൃകകളും യുദ്ധവിരുദ്ധ സന്ദേശമുയർത്തിയ പ്ലക്കാർഡുകളും കൈകളിലേന്തി പ്രതിജ്ഞ ചെയ്തു. ഹെഡ്മാസ്റ്റർ നാസിർ തെക്കെവളപ്പിൽ, സ്‌റ്റാഫ് സെക്രട്ടറി പി.കെ. മുഹമ്മദ് അഷ്റഫ്, സ്കൂൾ മാനേജർ ടി. കുഞ്ഞിമാഹിൻ, കെ. ഹസീന, യു.പി. നജിയ, ഫാത്തിമ സുഹറ, നീതു, മുസ്ഫിറ, ഷാനിബ എന്നിവർ നേതൃത്വം നൽകി. സീഡ് കോഓഡിനേറ്റർ ജമാലുദ്ദീൻ പോലൂർ സ്വാഗതവും സഫ്നാസ് നന്ദിയും പറഞ്ഞു. പടം :എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളുടെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.