ചേന്ദമംഗല്ലൂർ: ഖുർആൻ പഠനം പൂർത്തിയാക്കിയ കുരുന്നുകളുടെ ഒത്തുചേരലും സനദ് ദാനവും ശ്രദ്ധേയമായി. കെ.സി. അബ്ദുല്ല മൗലവി ഫൗണ്ടേഷന് കീഴിൽ ചേന്ദമംഗല്ലൂരിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂളിലെ പൂർവ വിദ്യാർഥി സംഗമവും കമ്മിറ്റി രൂപവത്കരണവുമാണ് ചേന്ദമംഗല്ലൂർ എൻ.എസ്.എസ് സ്ക്വയറിൽ നടന്നത്. 2013ൽ ആരംഭിച്ച സ്ഥാപനത്തിൽനിന്നും 2016 മുതൽ പഠിച്ചിറങ്ങിയ അഞ്ച് ബാച്ചുകളിലെ 288 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സംഗമത്തിൽ പങ്കാളികളായി. കുട്ടിഹസ്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.സി ഫൗണ്ടേഷൻ ചെയർമാൻ മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. കെ.സി ഫൗണ്ടേഷൻ പ്രിൻസിപ്പൽ അബ്ദുസ്സമദ്, പി.ടി.എ പ്രവർത്തക സമിതിയംഗം അഫ്താബ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹാബിറ്റ്സ് ഡയറക്ടർ കെ.സി. അബ്ദുൽ ലത്തീഫ്, അധ്യാപകരായ ജലീൽ കരുവാരകുണ്ട്, ഷാഹുൽ ഹമീദ്, ഷാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. സൈബ, അംന, ഐദിൻ നാസർ എന്നിവർ ഖിറാഅത്ത് നടത്തി. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.