സ്റ്റുഡൻറ് പൊലീസ് പാസിങ്ഔട്ട് പരേഡ്

നരിക്കുനി: നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പാസിങ്ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിച്ച് നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയും കോഴിക്കോട് റൂറൽ ഡി.എൻ.ഒയുമായ കെ. അശ്വകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ പുൽപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഐ.പി. രാജേഷ്, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം, വാർഡ് മെംബർ സുനിൽ കുമാർ, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ഹെഡ്മാസ്റ്റർ ഇ.കെ. രാജേന്ദ്രൻ, എസ്.പി.സി പി.ടി.എ പ്രസിഡന്റ് ഷൈജു കൊന്നാടി തുടങ്ങിയവർ സംസാരിച്ചു. മുൻ പ്രധാനാധ്യാപകൻ പി.ടി. അബ്ബാസലി, കൃഷ്ണപ്രിയ, എസ്.എം.സി ചെയർമാൻ പി.എം. ഷംസുദ്ദീൻ തുടങ്ങിയവർ ഉപഹാരവിതരണം നടത്തി. ഫോട്ടോ :- നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പാസിങ്ഔട്ട് പരേഡിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വ കുമാർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.