കെ.എൻ.എം എം.ഡി ഹോം പ്രോജക്ട്: ആദ്യ വീടിന്റെ താക്കോൽദാനം

കൊടുവള്ളി: കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല സമിതിയുടെ ഭവന നിർമാണ പദ്ധതിയായ എം.ഡി ഹോം പ്രോജക്ടിൽ പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽദാനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉളിശ്ശേരിക്കുന്നിൽ നിർവഹിച്ചു. ജില്ല പ്രസിഡൻറ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ പി. ഷമീന, അജീബ ഷമീൽ, കെ.എൻ.എം ജില്ല സെക്രട്ടറി ടി.പി. ഹുസൈൻകോയ, ഐ.എസ്.എം ജില്ല പ്രസിഡന്റ് ഇഖ്ബാൽ ചെറുവാടി, അബ്ദുൽ മുബാറക്, കെ. സൈനുദ്ദീൻ, എം.ഡി ഹോം പ്രോജക്ട് കൺവീനർ ടി.കെ. മുഹമ്മദലി, ജില്ല ട്രഷറർ എം. അബ്ദുൽ റഷീദ് മടവൂർ, ജില്ല സാമൂഹിക ക്ഷേമ വിഭാഗം കൺവീനർ ബി.വി. മെഹബൂബ്, പി.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.