ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ കെ.എം. അബ്ബാസ്‌

കോഴിക്കോട്‌: ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ കക്കോടി പഞ്ചായത്ത്‌ ഓഫിസിന്‌ സമീപം കുന്നിൻമുകളിൽ കെ.എം. അബ്ബാസ്‌ (72) നിര്യാതനായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ദേശാഭിമാനിയുടെ വളർച്ചയിൽ നേതൃപരമായ പങ്ക്‌വഹിച്ച ഇദ്ദേഹം 1972ൽ പ്രൂഫ്‌ റീഡറായാണ്‌ ജോലിയിൽ കയറിയത്‌. 1977ൽ സബ്‌എഡിറ്ററായി. കോട്ടയം, തൃശൂർ, കണ്ണൂർ എഡിഷനുകൾ ആരംഭിക്കുമ്പോൾ ന്യൂസ്‌ എഡിറ്റർ ചുമതല വഹിച്ചു. കോഴിക്കോട്‌ യൂനിറ്റിൽ സീനിയർ ന്യൂസ്‌ എഡിറ്ററായിരിക്കെ 2008 ഡിസംബറിൽ സർവിസ്‌ അവസാനിപ്പിച്ചു. കക്കോടി പഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. പരേതനായ മുഹമ്മദിന്റെയും (ബ്രൂക്ക്‌ബോണ്ട്‌) ആമിനയുടെയും മകനാണ്‌. ഭാര്യ: സക്കീന. മക്കൾ: സബ്‌നം, തബ്‌സം (ബഹ്‌റൈൻ). മരുമകൻ: യൂസഫ്‌ (ബഹ്‌റൈൻ). സഹോദരങ്ങൾ: സുഹറാബി, റസിയ, സജിത, ലത്തീഫ്‌ എന്ന ബാബു, റിയാസ്‌, പരേതയായ ജമീല. വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിന്‌ ശേഷം കക്കോടി ജുമാഅത്ത്‌ പള്ളിയിൽ ഖബറടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.