കോഴിക്കോട്: 20ാം വാർഷികത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്റർ സ്‌നേഹസംഗമം സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. കോയ അധ്യക്ഷതവഹിച്ചു. 'ഒപ്പം' മാഗസിൻ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ ഡോ. എം.കെ. മുനീറിന് നൽകി പ്രകാശനം ചെയ്തു. മക്ക ചാപ്റ്റർ ഗാനോപഹാരം മുസ്‍ലിം ലീഗ് നിയമസഭ പാർട്ടി ഉപനേതാവ് ഡോ.എം.കെ. മുനീർ പി.എൻ.കെ. അഷ്‌റഫിന് നൽകി പ്രകാശനം ചെയ്തു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ, മലപ്പുറം ജില്ല മുസ്‍ലിം ലീഗ് സെക്രട്ടറി ഉമ്മർ അറക്കൽ, തൃശൂർ ജില്ല പ്രസിഡന്റ് സി.എ. റഷീദ്, തൃശൂർ ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, പി.ടി.എച്ച് പാലിയേറ്റിവ് കോഓഡിനേറ്റർ എം. അബ്ദുല്ലക്കുട്ടി, സൈതലവി പൂളക്കാട് എന്നിവർ ആശംസ നേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ല പ്രസിഡന്റ് ഉമർ പാണ്ടികശ്ശാല, കാസർകോട് ജില്ല പ്രസിഡന്റ് വി.കെ.പി മുഹമ്മദലി, വയനാട് ജില്ല പ്രസിഡന്റ് പി.പി.എ. കരീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. c h center sangamam കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്റർ സ്‌നേഹസംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.