ലഹരി നിർമാർജന സമിതി പ്രതിഷേധ ധർണ ഇന്ന്​

കോഴിക്കോട്​: കൂടുതൽ മദ്യ​ഷാപ്പുകൾ തുടങ്ങാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ലഹരി നിർമാർജന സമിതി പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. മാർച്ച്​ രണ്ടിന്​ രാവിലെ 10.30 ന്​ എക്സൈസ്​ കമീഷണർ ഓഫിസിനു മുന്നിലാണ്​ ധർണ നടത്തുകയെന്ന്​ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2016ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്​ ഇപ്പോൾ 859 ബാറുകളാണ്​ പ്രവർത്തിക്കുന്നത്​. ഇനിയും 267 ബാറുകൾ കൂടി തുറക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​. ഈ നീക്കം ഉപേക്ഷിക്കുകയും ലഹരി വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലഹരി നിർമാർജന സമിതി സ്വാഗതസംഘം ചെയർമാൻ കെ.പി. ഇമ്പിച്ചി മമ്മുഹാജി, അഷ്​റഫ്​ കൊരങ്ങാട്​, ടി.കെ. സീനത്ത്​, കെ.പി. അസ്മ, കെ.സി. റുബീന എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.