കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജിലെ എസ്.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും വിദ്യാർഥികൾക്ക് സമാധാനപരമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കാമ്പസിനകത്ത് എസ്. എഫ്.ഐ ഉയർത്തുന്ന ഏക സംഘടനാവാദം വിദ്യാർഥികളുടെ സ്വൈരജീവിതത്തെയും പഠനത്തെയും സാരമായി ബാധിക്കുന്നു. മൂന്നു മാസത്തിനിടെ എണ്ണമറ്റ അക്രമപരമ്പരകളാണ് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ കാമ്പസിനകത്ത് അരങ്ങേറിയത്. വെള്ളിയാഴ്ച വൈകീട്ട് എ.ഐ.എസ്.എഫ് യൂനിറ്റ് ഭാരവാഹികളായ ഡെൽവിൻ അഗസ്റ്റിനും അനുജസിനും നേരെ നടന്ന അക്രമം ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന പ്രവണത എസ്.എഫ്.ഐ അവസാനിപ്പിക്കണമെന്നും കോളജിലെ പ്രബുദ്ധരായ വിദ്യാർഥി സമൂഹം ഇതിനെതിരെ രംഗത്തു വരണമെന്നും എ.ഐ.എസ്.എഫ് ജില്ല ഭാരവാഹികളായ അശ്വിൻ മനോജ്, ബി. ദർശിത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.