പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

വടകര: തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു. മടപ്പള്ളി കല്ലിന്റവിട ബീച്ചിൽ സരോജിനി (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴിന് അടുക്കള ജോലിക്കിടയിൽ മണ്ണെണ്ണ തട്ടിമറിഞ്ഞ് സ്റ്റൗവിൽനിന്നും തീപിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ എട്ടോടെ മരിച്ചു. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ദേവകി. സഹോദരങ്ങൾ: സരള, സന്തോഷ്, പരേതയായ ശൈലജ. രാജൻ വടകര: മേപ്പയിൽ വാഴക്കമഠത്തിൽ രാജൻ (73-റിട്ട. സ്പോർട്സ് ഡെവലപ്മെന്റ് ഓഫിസർ, കേരള സ്പോർട്സ് കൗൺസിൽ) നിര്യാതനായി. ഭാര്യ: അന്നപൂർണ. മക്കൾ: അഭിഷേക് (ബംഗളൂരു), ലീന. മരുമകൻ: ശ്രീനാഥ് (അബൂദബി). സഹോദരങ്ങൾ: ഗോപിനാഥൻ, ലീലാമ്മ, ഗീത, ഭരതൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.