സ്‌പോർട്‌സ് ഹോസ്റ്റൽ തിരഞ്ഞെടുപ്പ്​ രണ്ടുമുതൽ

കണ്ണൂർ: സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022 -23 അധ്യയന വർഷത്തേക്കുള്ള ജില്ലതല, സോണൽ തിരഞ്ഞെടുപ്പ്​ മാർച്ച് രണ്ടുമുതൽ 15വരെ നടക്കും. 2022 -23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളജ് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാസ്‌കറ്റബാൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർചറി, റസ്‍ലിങ്, തൈക്വാൻഡോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാദമികളിലേക്കുമാത്രം), ഹാൻഡ് ബാൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാദമികളിലേക്കുമാത്രം) എന്നീ കായിക ഇനങ്ങളിലാണ് സോണൽ തിരഞ്ഞെടുപ്പ്​ നടക്കുക. സെലക്ഷൻ സമയക്രമം -മാർച്ച് രണ്ട്​, മൂന്ന്​ തീയതികളിൽ കാസർകോട്​, കണ്ണൂർ, വയനാട് ജില്ലകളിലെ കുട്ടികൾക്കായി കണ്ണൂർ പൊലീസ് സ്റ്റേഡിയത്തിൽ തിരഞ്ഞെടുപ്പ്​ ട്രയൽസ് നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബാൾ, വോളിബാൾ എന്നീ കായിക ഇനങ്ങളിൽ ജില്ലതല സെലക്ഷൻ നടത്തും. കണ്ണൂർ ജില്ലയിലെ കുട്ടികൾക്ക് 12ന് കണ്ണൂർ പൊലീസ് സ്റ്റേഡിയത്തിലും കാസർകോട്​ ജില്ലയിലെ കുട്ടികൾക്ക് 14ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.