കോഴിക്കോട്: സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് മുൻ ജനറൽ സെക്രട്ടറി എം.വി. റംസി ഇസ്മയിലിനെ കുറ്റിച്ചിറ സിയസ്കോയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു. സിയസ്കോയുടെ സേവന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വ്യവഹാരങ്ങൾ കൊടുത്തത് സംഘടന വിരുദ്ധ പ്രവർത്തനമാണെന്ന് ജനറൽ ബോഡി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. യോഗത്തിൽ ഡോ. ഒ.പി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. പി.എൻ. വലീദ്, പി.പി. അബ്ദുല്ലക്കോയ, എം. അബ്ദുൽ ലത്തീഫ്, ബി.വി. അഷ്റഫ്, എസ്.എം. സാലിഹ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.